കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടുപേ​ർ​ക്കു പ​രി​ക്ക്
Saturday, June 15, 2024 6:59 AM IST
നെ​ടും​കു​ന്നം: കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​ര​നും പ​രി​ക്ക്.

ക​റു​ക​ച്ചാ​ൽ ക​ഴു​ന്നു​കു​ഴി ദീ​പ​ക് (40), യാ​ത്ര​ക്കാ​ര​ൻ കു​റ്റി​ക്ക​ൽ രാ​ജേ​ഷ് (36) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ദീ​പ​ക്കി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും രാ​ജേ​ഷി​നെ ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ന് ​നെ​ടും​കു​ന്നം പ​ള്ളി​പ്പ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ക​റു​ക​ച്ചാ​ൽ ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​ർ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ഓ​ട്ടോ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു.