സൗ​ജ​ന്യ പ്ര​തി​രോ​ധ​മ​രു​ന്ന് വി​ത​ര​ണം
Sunday, June 16, 2024 2:32 AM IST
പാ​ലാ: പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി പാ​ലാ സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചു മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സൗ​ജ​ന്യ പ്ര​തി​രോ​ധ​മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തി.

ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ര്‍ പ്രി​ന്‍​സ് ത​യ്യി​ല്‍ മ​രു​ന്നു​വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യി മ​ടി​ക്ക​ാങ്ക​ല്‍, സി.​സി. ജോ​സ്, സൗ​മ്യ ജ​യിം​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ. ​സി​ബി സി. ​ലൂ​ക്ക്, ഡോ. ​കാ​ര്‍​ത്തി​ക വി​ജ​യ​കു​മാ​ര്‍, റൂ​ബി ഷൗ​ക്ക​ത്ത് എ​ന്നി​വ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. സി​ബി അ​ഗ​സ്റ്റി​ന്‍, ബി​ജു കൂ​ട്ടു​ങ്ക​ല്‍, ഹ​രി​കൃ​ഷ്ണ​ന്‍, എ​സ്. നി​ത്യ, വി​ദ്യ അ​നു​പ്, അ​നീ​റ്റ തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.