കു​​രു​​മു​​ള​​കി​​ന് വി​​ല​​ക്ക​​യ​​റ്റം
Sunday, June 16, 2024 2:32 AM IST
കോ​​ട്ട​​യം: ക​​റു​​ത്ത പൊ​​ന്നി​​ന് വീ​​ണ്ടും വി​​ല ഉ​​യ​​ർ​​ന്നു. ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം കു​​രു​​മു​​ള​​ക് വി​​ല കി​​ലോ​​യ്ക്ക് 700 രൂ​​പ ക​​ട​​ന്നു. ഗാ​​ര്‍​ബി​​ള്‍​ഡ് കു​​രു​​മു​​ള​​കി​​ന് 705 രൂ​​പ​​യാ​​ണ് ഇ​​പ്പോ​​ള്‍ വി​​ല. അ​​ണ്‍​ഗാ​​ര്‍​ബി​​ള്‍​ഡി​​ന് 685 രൂ​​പ.

ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ല്‍ 60 രൂ​​പ​​യു​​ടെ വ​​ര്‍​ധ​​ന​​യാ​​ണു​​ള്ള​​ത്. പ​​ത്തു വ​​ര്‍​ഷം മു​​ന്‍​പ് കു​​രു​​മു​​ള​​കി​​ന് 750 രൂ​​പ​​യാ​​യി ഉ​​യ​​ര്‍​ന്നി​​രു​​ന്നു. പി​​ന്നീ​​ട് വി​​ല ഏ​​റെ താ​​ഴ്ന്നു. വി​​ദേ​​ശ​​മാ​​ര്‍​ക്ക​​റ്റി​​ല്‍ വി​​ല ഉ​​യ​​രു​​ന്ന​​തി​​ന്‍റെ പ്ര​​തി​​ഫ​​ല​​ന​​മാ​​ണ് ആ​​ഭ്യ​​ന്ത​​ര​​വി​​ല​​യി​​ലെ മി​​ക​​വ്.

ശ്രീ​​ല​​ങ്ക, വി​​യ​​റ്റ്‌​​നാം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍​നി​​ന്ന് വ​​ലി​​യ തോ​​തി​​ല്‍ മു​​ള​​ക് എ​​ത്തു​​ന്നു​​ണ്ടെ​​ങ്കി​​ലും ഇ​​ന്ത്യ​​ന്‍ മു​​ള​​കി​​ന് ഡി​​മാ​​ന്‍​ഡ് കൂ​​ടു​​ത​​ലു​​ണ്ട്. കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​വും വ​​ര​​ള്‍​ച്ച​​യും കാ​​ര​​ണം ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ കു​​രു​​മു​​ള​​ക് ഉ​​ത്പാ​​ദ​​ന​​ത്തി​​ല്‍ 40 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വു​​ണ്ട്. റ​​ബ​​റി​​ന്‍റെ വ്യാ​​പ​​ന​​വും കു​​രു​​മു​​ള​​ക് ചെ​​ടി​​യു​​ടെ രോ​​ഗ​​ങ്ങ​​ളും അ​​മി​​ത കൂ​​ലി​​യും മൂ​​ലം ജി​​ല്ല​​യി​​ല്‍ കു​​രു​​മു​​ള​​ക് കൃ​​ഷി കു​​റ​​ഞ്ഞു​​വ​​രി​​ക​​യാ​​ണ്.