ലോ​ക ര​ക്ത​ദാ​താ​ക്ക​ളു​ടെ ദി​നം ആ​ഘോ​ഷി​ച്ചു
Saturday, June 15, 2024 6:59 AM IST
ച​ങ്ങ​നാ​ശേ​രി: ലോ​ക ര​ക്ത​ദാ​താ​ക്ക​ളു​ടെ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​ര​ക്ഷി​ത​മാ​യ ര​ക്ത​ത്തി​ന്‍റെ​യും ര​ക്ത ഘടകങ്ങ​ളു​ടെ​യും ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ര്‍ത്തു​ന്ന​തി​നാ​യി ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റേ​ഡി​യോ മീ​ഡി​യാ​ വി​ല്ലേ​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ലോ​ക ര​ക്ത​ദാ​താ​ക്ക​ളു​ടെ ദി​നം ആ​ഘോ​ഷി​ച്ചു. ഹോ​സ്പി​റ്റ​ല്‍ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് പു​ത്ത​ന്‍ചി​റ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

ഹോ​സ്പി​റ്റ​ല്‍ ബ്ല​ഡ് സെന്‍റ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​ന്ന മേ​രി ജോ​ണ്‍ ക്ലാ​സ് ന​യി​ച്ചു. മ​ധ്യ​കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ എ​ന്‍എ​ബി​എ​ച്ച് അം​ഗീ​കൃ​ത ബ്ല​ഡ് സെ​ന്‍റ​റാ​യ ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് സെ​ന്‍റ​റി​ന്‍റെ സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ണ്.

ഹോ​സ്പി​റ്റ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റു​മാ​രാ​യ ഫാ. ​ജോ​ഷി മു​പ്പ​തി​ല്‍ചി​റ, ഫാ. ​ജേ​ക്ക​ബ് അ​ത്തി​ക്ക​ളം, ഫാ. ​മാ​ര്‍ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ല്‍, ഡോ. ​ജി. സു​ലോ​ച​ന, സി​സ്റ്റ​ര്‍ മെ​റീ​ന എ​സ്ഡി, ഡോ. ​ജി​ജി ജേ​ക്ക​ബ്, പോ​ള്‍ മാ​ത്യു, മെ​ജി​ന്‍ തെ​രേ​സ ജ​യിം​സ്, സി​സ്റ്റ​ര്‍ ഷാ​ര്‍ല​റ്റ് ഒ​എ​സ്എ​സ്., ശ്രു​തി​മോ​ള്‍ ജെ. ​എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.