ജൈ​വമാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി ബൊ​ക്കാ​ഷി ബ​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു
Sunday, June 16, 2024 7:29 AM IST
വൈ​ക്കം: വൈ​ക്കം ന​ഗ​ര​സ​ഭ 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഉ​റ​വി​ട ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ ഉ​പാ​ധി​യാ​യ ബൊ​ക്കാ​ഷി ബ​ക്ക​റ്റി​ന്‍റെ വി​ത​ര​ണം ന​ട​ത്തി.

വൈ​ക്കം ടൗ​ൺ ഹാ​ളി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. സു​ഭാ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​താ രാ​ജേ​ഷ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 14,79,298 അ​ട​ങ്ക​ൽ തു​ക​യാ​യ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി 60 പേ​ർ​ക്കാ​ണ് ബോ​ക്കാ​ഷി ബ​ക്ക​റ്റ് വി​ത​ര​ണം ചെ​യ്ത​ത്.

ഗാ​ർ​ഹി​ക ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​മാ​യ ബോ​ക്കാ​ഷി ബ​ക്ക​റ്റു​ക​ൾ ജാ​പ്പ​നീ​സ് സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് അ​ടു​ക്ക​ള മാ​ലി​ന്യം ജൈ​വ​വ​ള​മാ​ക്കി മാ​റ്റു​ന്നു.

അ​ടു​ക്ക​ള മാ​ലി​ന്യ​ത്തെ ബൊ​ക്കാ​ഷി​യി​ലൂ​ടെ വ​ള​മാ​ക്കി മാ​റ്റു​മ്പോ​ള്‍ ഒ​രു ത​ര​ത്തി​ലു​ള്ള ദു​ര്‍ഗ​ന്ധ​മോ പു​ഴു​ക്ക​ളോ ഉ​ണ്ടാ​വി​ല്ലെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. വീ​ടി​ന​ക​ത്തു ത​ന്നെ സൂ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്.

വാ​യു ക​ട​ക്കാ​ത്ത രീ​തി​യി​ലാ​ണ് ബൊ​ക്കാ​ഷി ബ​ക്ക​റ്റി​ന്‍റെ രൂ​പ​ക​ല്‍പ​ന. ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ബി​ന്ദു ഷാ​ജി, സി​ന്ധു സ​ജീ​വ​ൻ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ശോ​ക​ൻ വെ​ള്ള​വേ​ലി, പി.​ഡി. ബി​ജി​മോ​ൾ, ബി. ​രാ​ജ​ശേ​ഖ​ര​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി സൗ​മ്യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ വി.​പി. അ​ജി​ത്ത്തു​ട​ങ്ങി​യ​വ​ർപ​ങ്കെ​ടു​ത്തു.