കു​റി​ച്ചി മ​ന്ദി​രം ക​വ​ല​യി​ൽ ബ​സ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കാർ പാഞ്ഞുകയറി നാ​ലു​പേ​ർ​ക്കു പ​രി​ക്ക്
Saturday, June 15, 2024 6:59 AM IST
ച​ങ്ങ​നാ​ശേ​രി: എം​സി റോ​ഡി​ൽ കു​റി​ച്ചി മ​ന്ദി​രം ക​വ​ല​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ബ​സ് കാത്തിരിപ്പു കേന്ദ്രത്തിലേ​ക്ക് പാഞ്ഞുക​യ​റി, ബ​സ്‌​ കാത്തു​നി​ന്ന നാ​ലു​പേ​രെ ഇ​ടി​ച്ചു വീ​ഴ്ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ഓ​ടെയാണ് സംഭവം.

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ സ്റ്റോ​പ്പി​ൽ ബ​സ് കാ​ത്തു നി​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്കാണ് കാ​ർ പാ​ഞ്ഞു ക​യ​റി​യത്. അപകടത്തിൽ ഒരു സ്ര്ത്രീ ഉൾപ്പെടെ നാലുപേർക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

കു​റി​ച്ചി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മ​ന്ദി​രം ക​വ​ല ബ്രാ​ഞ്ച് മാ​നേ​ജ​ർ ബി​നു വി. ​നാ​യ​ർ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ൾ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യും മ​റ്റു ര​ണ്ടു​പേ​ർ കു​റി​ച്ചി സ്വ​ദേ​ശി​ക​ളുമാ​ണ്.

പ​രി​ക്കേ​റ്റ നാ​ലു​പേ​രെയും ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ബി​നു ഡി. ​നാ​യ​രെ തുടർന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.