അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്
Sunday, June 16, 2024 7:17 AM IST
ക​ടു​ത്തു​രു​ത്തി: കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ബ​സി​ലി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ റി​ട്ട. എ​സ്‌​ഐ​യു​ടെ കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ആ​പ്പാ​ഞ്ചി​റ മു​ടൂ​ര്‍ എം.​എം. ഷാ​ജ​ഹാ​ന്‍(58)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കൂ​ന്നേ​രം 5.45 ഓ​ടെ ഏ​റ്റു​മാ​നൂ​ര്‍ - വൈ​ക്കം റോ​ഡി​ല്‍ മാ​ന്നാ​ര്‍ ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.

ത​ല​യോ​ല​പ്പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്ന് വീ​ട്ടി​ലേ​ക്കു വ​രു​മ്പോ​ഴാ​ണ് ഷാ​ജ​ഹാ​ന്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. കാ​ലി​ന്‍റെ ഉ​പ്പൂ​റ്റി​യു​ടെ ഭാ​ഗ​ത്താ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. മു​ട്ടു​ചി​റ എ​ച്ച്ജി​എം ആ​ശു​പ​ത്രി​യി​ല്‍ ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച ഷാ​ജ​ഹാ​നെ പി​ന്നീ​ട് കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി.