ഹ​രി​തക​ർ​മ​സേ​ന​യു​ടെ യൂ​സ​ർ ​ഫീ കു​റ​യ്ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ
Saturday, June 15, 2024 6:49 AM IST
ഏ​റ്റു​മാ​നൂ​ർ: ന​ഗ​ര​സ​ഭ ഹ​രി​ത​ക​ർ​മ​സേ​ന മു​ഖാ​ന്ത​രം വ്യാ​പാ​രി​ക​ളി​ൽ​നി​ന്നും ഈ​ടാ​ക്കി വ​രു​ന്ന യൂ​സ​ർ ഫീ 150 ​രൂ​പ​യെ​ന്നു​ള്ള​ത് 100 രൂ​പ​യാ​ക്കി കു​റ​വു​ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി.

ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കും ചെ​യ​ർ​പേ​ഴ്സ​ണും നി​വേ​ദ​നം ന​ൽ​കി.

ഏ​രി​യാ സെ​ക്ര​ട്ട​റി എം.​കെ. സു​ഗ​ത​ൻ, ജി.​ജി. സ​ന്തോ​ഷ് കു​മാ​ർ, എ​ൻ.​ഡി. സ​ണ്ണി, ഇ.​എ​സ്. ഷി​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.

വി​ഷ​യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ ഉ​റ​പ്പു ന​ൽ​കി​യ​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.