മ​രി​യ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ ലോ​ക ര​ക്ത​ദാ​യ​ക ദി​നാ​ച​ര​ണം
Friday, June 14, 2024 10:52 PM IST
പാ​ലാ: ലോ​ക ര​ക്ത​ദാ​യ​ക ദി​നാ​ച​ര​ണ​വും ര​ക്ത​ദാ​ന​ക്യാ​മ്പും മ​രി​യ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്നു. പാ​ലാ ബ്ല​ഡ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കേ​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. സൂ​പ്ര​ണ്ട് ഡോ. ​മാ​ത്യു തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഷേ​ര്‍​ളി ജോ​സ് എ​ഫ്‌​സി​സി, ഓ​പ്പ​റേ​ഷ​ന്‍ മാ​നേ​ജ​ര്‍ ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍, ഡോ. ​മാ​മ്മ​ച്ച​ന്‍, പാ​ലാ ബ്ല​ഡ് ഫോ​റം ഡ​യ​റ​ക്ട​ര്‍​മാ​രാ​യ പ്ര​ഫ. സു​നി​ല്‍ തോ​മ​സ്, സ​ജി വ​ട്ട​ക്കാ​നാ​ല്‍, ഷാ​ജി ത​കി​ടി​യേ​ല്‍, ജ​യ്‌​സ​ണ്‍ പ്ലാ​ക്ക​ണ്ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പാ​ലാ സെ​ന്‍റ് തോ​മ​സ് ബി​എ​ഡ് കോ​ള​ജി​ലെ​യും സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ളും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെടെ മു​പ്പ​തോ​ളം ആ​ളു​ക​ള്‍ ര​ക്തം ദാ​നം ചെ​യ്തു.