യു​വാ​വി​നെ ആ​ക്ര​മി​ച്ച​വ​ർ റി​മാ​ന്‍ഡി​ല്‍
Friday, June 14, 2024 6:58 AM IST
ച​ങ്ങ​നാ​ശേ​രി: ഡി​വൈ​എ​ഫ്‌​ഐ തൃ​ക്കൊ​ടി​ത്താ​നം അ​യ​ര്‍ക്കാ​ട്ടു​വ​യ​ല്‍ യൂ​ണി​റ്റ് അം​ഗം ബി​നീ​ഷി​നെ ക​മ്പി​വ​ടി കൊണ്ട് ആ​ക്ര​മി​ച്ച നാ​ലം​ഗ സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ​ര​ത് മോ​ഹ​ന്‍ (ഉ​ണ്ണി), ശ്രീ​രാ​ജ് പി.​എ​സ്., അ​ല​ക്‌​സ് ഡാ​മി​യ​ന്‍, ജോ​സ​ഫ് അ​ല​ക്‌​സാ​ണ്ട​ര്‍ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ല്‍ അ​യ​ര്‍ക്കാ​ട്ടു​വ​യ​ല്‍ ലൈ​ബ്ര​റി ജം​ഗ്ഷ​ന് സ​മീ​പം ഫോ​ണ്‍ ചെ​യ്തു നി​ല്‍ക്കു​ക​യാ​യി​രു​ന്ന ബി​നീ​ഷി​ന് നേ​രെ പ​ത്തു​പേ​ർ വ​രു​ന്ന സം​ഘം ബൈ​ക്കു​ക​ളി​ലെ​ത്തി ക​മ്പി വ​ടി, ഇ​ടി​ക്ക​ട്ട തു​ട​ങ്ങി​യ മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​നീ​ഷ് ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.