ചങ്ങനാശേരി: കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്റെ കേന്ദ്ര സര്‍ക്കാര്‍ ഭാരതത്തിലെ ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യുമെന്നുള്ള പ്രസ്താവനയെ ചങ്ങനാശേരി അതിരൂപത ഈസ്റ്റേണ്‍ കാത്തലിക് അസോസിയേഷന് (ഇസിഎ) സ്വാഗതം ചെയ്തു.
പ്രസിഡന്റ് പ്രഫ. ജോസഫ് ടിറ്റോ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ റവ.ഡോ. തോമസ് കറുകക്കളം ഉദ്ഘാടനം ചെയ്തു.
ഫാ. ജയിംസ് കൊക്കാവയലില്‍, തോമസുകുട്ടി മണക്കുന്നേല്‍, ബേബിച്ചന് പുത്തന്‍പറമ്പില്‍, കെ.പി. മാത്യു, തോമസ് കുട്ടംമ്പേരൂര്‍, ഷാജി വാഴേപ്പറമ്പില്‍, ടോമിച്ചന് അയ്യരുകുളങ്ങര, സിബി മുക്കാടന്‍, ജോസി കല്ലുകളം, ബിജു കൊച്ചുപുരയ്ക്കല്‍,
ജോണ്സണ് കൊച്ചുതറ, പാപ്പച്ചന് നേര്യംപറമ്പില്‍, ഷാജി മരങ്ങാട്, ലൈസാമ്മ തുണ്ടുപറമ്പില്‍, ലൗലി മാളിയേക്കല്‍, മേരിക്കുട്ടി പാറക്കടവില്‍, റോസമ്മ കാടാശേരി, ജമിനി കണ്ണമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.