ബാ​ഗു​ക​ളു​ടെ പ്ര​ദ​ർ​ശ​ന-​വി​ല്പ​ന ഷോ​റൂം പ്രവർത്തനമാരംഭിച്ചു
Friday, June 14, 2024 6:50 AM IST
കോ​​ട്ട​​യം: പ്ലാ​​സ്റ്റി​​ക്കി​​നു പ​​ക​​ര​​മാ​​യി പ്ര​​കൃ​​തി സൗ​​ഹൃ​​ദ ബാ​​ഗു​​ള്‍പ്പെടെ എ​​ല്ലാ​​ത്ത​​രം ബാ​​ഗു​​ക​​ളു​​ടെ​​യും പ്ര​​ദ​​ര്‍ശ​​ന-​​വി​​ല്പ​​ന ഷോ​​റും ഇ​​ക്കോ​​ഫ്ര​​ണ്ട്‌​​ലി ബാ​​ഗ് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ നി​​ര്‍മാ​​ണ പ​​രി​​ശീ​​ല​​ന​​ത്തി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ബി​​ന്‍സി സെ​​ബാ​​സ്റ്റ്യ​​ന്‍ നി​​ര്‍വ​​ഹി​​ച്ചു.

കോ​​ട്ട​​യം അ​​നു​​പ​​മ തി​​യ​​റ്റ​​റി​​നു എ​​തി​​ര്‍വ​​ശ​​ത്ത് മു​​നി​​സി​​പ്പ​​ല്‍ പാ​​ര്‍ക്കിം​​ഗ് ഗ്രൗ​​ണ്ട് റോ​​ഡി​​ലു​​ള്ള കെ​​ട്ടി​​ട​​ത്തി​​ലാ​​ണു പ്ര​​ദ​​ര്‍ശ​​ന​​വും വി​​ല്പ​​ന​​യും.

കേ​​ര​​ള ബാ​​ഗ് വ​​ര്‍ക്കേ​​ഴ്‌​​സ് യൂ​​ണി​​യ​​ന്‍, പ്ര​​കൃ​​തി സൗ​​ഹൃ​​ദ ബാ​​ഗ് നി​​ര്‍മാ​​ണ വ​​നി​​ത കൂ​​ട്ടാ​​യ്മ അം​​ഗ​​ങ്ങ​​ള്‍ എ​​ന്നി​​വ​​രു​​ടെ സ്വ​​യം തൊ​​ഴി​​ല്‍ യൂ​​ണി​​റ്റു​​ക​​ളി​​നി​​ന്നു​​ള്ള കോ​​ട്ട​​ണ്‍, പേ​​പ്പ​​ര്‍, ലെ​​ത​​ര്‍, ജ്യൂ​​ട്ട് നി​​ര്‍മി​​ത ഫാ​​ന്‍സി ബാ​​ഗു​​ക​​ള്‍, ഷോ​​പ്പ​​റു​​ക​​ള്‍, കാ​​രി​​ബാ​​ഗ് ഉ​​ള്‍പ്പ​​ടെ എ​​ല്ലാ​​ത്ത​​രം ബാ​​ഗു​​ക​​ളും നി​​ര്‍മാ​​താ​​ക്ക​​ളി​​ല്‍നി​​ന്നു ഉ​​പ​​ഭോ​​ക്താ​​വി​​ന് ഇ​​ട​​നി​​ല​​ക്കാ​​രി​​ല്ലാ​​തെ സ​​ര്‍വീ​​സ് ഗാ​​ര​​ണ്ടി​​യോ​​ടെ വി​​ല​​ക്കു​​റ​​വി​​ല്‍ ല​​ഭ്യ​​മാ​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം.

ഇ​​ട​​പാ​​ടു​​കാ​​ര്‍ക്ക് മേ​​ല്‍വി​​ലാ​​സം പ്രി​​ന്‍റ് ചെ​​യ്തു ല​​ഭി​​ക്കു​​മെ​​ന്നും കൂ​​ട്ടാ​​യ്മ ര​​ക്ഷാ​​ധി​​കാ​​രി ഹം​​സ എ. ​​ഖാ​​ദ​​ര്‍ പ​​റ​​ഞ്ഞു.