കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഓ​ൺ​ലൈ​ൻ ക​ൺ​സ​ഷ​ൻ പാ​ളി; കു​ട്ടി​ക​ൾ ദു​രി​ത​ത്തി​ൽ
Thursday, June 13, 2024 10:52 PM IST
ഈ​രാ​റ്റു​പേ​ട്ട: കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ക​ണ്‍​സ​ഷ​ന്‍ ഓ​ണ്‍​ലൈ​ന്‍​വ​ഴി വി​ത​ര​ണം ആ​രം​ഭി​ച്ച​ത് വി​ജ​യ​ക​ര​മാ​യി ദ്രു​ത​ഗ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു​വെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍നി​ന്നു പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കി​യി​ട്ടും നാ​ളി​തു​വ​രെ ഒ​രു കു​ട്ടി​ക്കു പോ​ലും ക​ണ്‍​സ​ഷ​ന്‍ ന​ൽ​കാ​നാ​വാ​തെ ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ അ​ധി​കൃ​ത​ർ.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന മേ​ധാ​വി അം​ഗീ​ക​രി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ എ​ത്തു​ന്ന മു​ഴു​വ​ന്‍ ക​ണ്‍​സ​ഷ​നും അ​താ​തു ദി​വ​സം ത​ന്നെ ന​ല്‍​കി വ​രു​ന്നു​ണ്ടെ​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യു​ടെ വാ​ദം. എ​ന്നാ​ല്‍, സ്‌​കൂ​ള്‍ തു​റ​ന്ന് ര​ണ്ടാ​ഴ്ച​യാ​യി​ട്ടും ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ല്‍​നി​ന്ന് ഒ​രു കു​ട്ടി​ക്കു പോ​ലും ഇ​ന്നേവ​രെ അ​ങ്ങ​നെ ക​ണ്‍​സ​ഷ​ന്‍ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ഡി​ടി​ഒ പ​റ​യു​ന്നു.

മേ​ല്‍​ഘ​ട​കം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന മേ​ധാ​വി​ക​ളെ പ​ഴി​ചാ​രു​മ്പോ​ള്‍ യ​ഥാ​ര്‍​ഥ വി​ഷ​യം കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ടെ​ക്‌​നി​ക്ക​ല്‍ പ്ര​ശ്ന​വും വൈ​ദ​ഗ്ധ്യം നേ​ടി​യ​വ​രു​ടെ അ​പ​ര്യാ​പ്ത​ത​യു​മാ​ണെ​ന്ന് പ​റ​യുന്നു. വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഡി​പ്പോ ഉ​പ​രോ​ധ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാനാണ് വിദ്യാർഥികളുടെയും രക്ഷിതാ ക്കളുടെയും തീരുമാനം.