ഉരുണ്ടുനീങ്ങിയ ലോറിക്കും മതിലിനും ഇടയിൽപെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം
Thursday, June 13, 2024 10:39 PM IST
മ​​ണ​​ര്‍​കാ​​ട്: ചാ​​യ കു​​ടി​​ക്കാ​​ന്‍ ലോ​​റി നി​​ര്‍​ത്തി​​യ ഡ്രൈ​​വ​​ര്‍, വാ​​ഹ​​നം മു​​ന്നോ​​ട്ട് ഉ​​രു​​ണ്ട​​ത് ക​​ണ്ട് ചാ​​ടി​​ക്ക​​യ​​റു​​ന്ന​​തി​​നി​​ടെ ലോ​റി​ക്കും മ​തി​ലി​നും ഇ​ട​യി​ൽ​പ്പെ​ട്ട് മ​രി​ച്ചു.

തി​​രു​​വ​​ന​​ന്ത​​പു​​രം വ​​ര്‍​ക്ക​​ല സ്വ​​ദേ​​ശി ച​​ന്ദ്ര​​ദാ​​സാ (68)ണു ​​മ​​രി​​ച്ച​​ത്. മ​​ണ​​ര്‍​കാ​​ട് പൗ​​ള്‍​ട്രി ഫാ​​മി​​നു​​സ​​മീ​​പം ഇ​​ന്ന​​ലെ പു​​ല​​ര്‍​ച്ചെ ര​​ണ്ടോ​​ടെ​​യാ​​യിരുന്നു സംഭവം. ക​​ള​​ത്തി​​പ്പ​​ടി​​യി​​ലെ പാ​​ച​​ക​​വാ​​ത​​ക ഏ​​ജ​​ന്‍​സി​​യി​​ലേ​​യ്ക്ക് സി​​ലി​​ണ്ട​​റു​​മാ​​യി വ​​രി​​ക​​യാ​​യി​​രു​​ന്നു ലോ​​റി.

ലോ​​റി ഡ്രൈ​​വ​​ര്‍ ചാ​​യ കു​​ടി​​ക്കു​​ന്ന​​തി​​നാ​​യാ​​ണ് പൗ​​ള്‍​ട്രി ഫാ​​മി​​ന് സ​​മീ​​പ​​ത്തെ ത​​ട്ടു​ക​​ട​​യ്ക്കു സ​​മീ​​പം ലോ​​റി നി​​ര്‍​ത്തി​​യ​​ത്. ലോ​​റി നി​​ര്‍​ത്തി പു​​റ​​ത്തി​​റ​​ങ്ങി ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ ലോ​​റി മു​​ന്നോ​​ട്ട് ഉ​​രു​​ണ്ടു നീ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

ഓ​​ടി​​യെ​​ത്തി​​യ ച​​ന്ദ്ര​​ദാ​​സ് ലോ​​റി​​യു​​ടെ കാ​​ബി​​ന്‍ വ​​ഴി ചാ​​ടി ഉ​​ള്ളി​​ല്‍ ക​​യ​​റാ​​ന്‍ ശ്ര​​മി​​ച്ചു. ഇ​​തി​​നി​​ടെ ലോ​​റി സ​​മീ​​പ​​ത്തെ മ​​തി​​ലി​​നോ​​ട് ചേ​​ര്‍​ന്ന് വ​​ന്ന​​പ്പോ​​ള്‍ ച​​ന്ദ്ര​​ദാ​​സ് ഇ​​തി​​നി​​ട​​യി​​ല്‍പ്പെ​​ട്ടു ത​​ത്ക്ഷ​​ണം മ​​രി​ക്കു​ക​യാ​യി​രു​ന്നു.

ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​രും വി​​വ​​ര​​മ​​റി​​ഞ്ഞെ​​ത്തി​​യ പോ​​ലീ​​സും ചേ​​ര്‍​ന്ന് വാ​​ഹ​​നം മാ​​റ്റി മൃ​​ത​​ദേ​​ഹം ആ​​ശു​​പ​​ത്രി​​യി​​ലേ​​യ്ക്ക് മാ​​റ്റി. അ​​പ​​ക​​ട​​ത്തി​​ല്‍ സ​​മീ​​പ​​ത്തെ ക​​ട​​യു​​ടെ ഭി​​ത്തി​​യും ബോ​​ര്‍​ഡും ത​​ക​​ര്‍​ന്നി​​ട്ടു​​ണ്ട്. ലോ​​റി​​യു​​ടെ ഹാ​​ന്‍​ഡ് ബ്രേ​​ക്ക് ഇ​​ടാ​​ന്‍ മ​​റ​​ന്ന​​താ​​ണ് അ​​പ​​ക​​ട​​ത്തി​​ന് കാ​​ര​​ണ​​മാ​​യ​​ത്.