കു​വൈ​റ്റി​ല്‍ ഫ്‌​ളാ​റ്റി​ലെ തീ​പി​ടി​ത്തം: സാ​ധ്യ​മാ​യ ന​ട​പ​ടി​ക​ളെല്ലാം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍
Thursday, June 13, 2024 7:12 AM IST
ച​ങ്ങ​നാ​ശേ​രി: കു​വൈ​ത്തി​ലെ മം​ഗെ​ഫി​ല്‍ ഫ്‌​ളാ​റ്റ് സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​ല​യാ​ളി​ക​ള്‍ ഉ​ള്‍പ്പെ​ടെ നാ​ല്പ​തോ​ളം ഇ​ന്ത്യ​ക്കാ​ര്‍ മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്നും

സം​ഭ​വ​ത്തി​ല്‍ ദാ​രു​ണ​മാ​യി മ​ര​ണ​പ്പെ​ട്ട കൊ​ല്ലം ആ​ന​യ​ടി സ്വ​ദേ​ശി തു​ണ്ടു​വി​ള വീ​ട്ടി​ല്‍ ഷ​മീ​റി​ന്‍റെ മൃ​ത​ശ​രീ​രം എ​ത്ര​യും പെ​ട്ടെ​ന്ന് കു​വൈ​ത്തി​ല്‍നി​ന്നും നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ.​എ​സ്. ജ​യ​ശ​ങ്ക​റി​നും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി ഡോ. ​ആ​ദ​ര്‍ശ് സ്വൈ​ക്യ​ക്കും ന​ല്‍കി​യ അ​ടി​യ​ന്ത​ര ഇ​മെ​യി​ല്‍ സ​ന്ദേ​ശ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

തീ​പി​ടി​ത്ത​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ല്‍കാ​നും ചി​കി​ത്സാസ​ഹാ​യം ന​ല്‍കാ​നും വേ​ണ്ട ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ന്‍ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.