ഓ​ര്‍മയാ​യ​ത് ശി​ഷ്യ സ​മ്പ​ത്തി​നു​ട​മ​യാ​യ ത​ബ​ലി​സ്റ്റ് കെ​പി​എ​സി ത​മ്പി
Thursday, June 13, 2024 7:04 AM IST
കോ​ട്ട​യം: ത​ബ​ലി​സ്റ്റും ഗാ​ന​ര​ച​യി​താ​വു​മാ​യ കെ​പി​എ​സി ത​മ്പി ഓ​ര്‍മ്മ​യാ​യി. ക​ഞ്ഞി​ക്കു​ഴി ക​ല്ലു​വേ​ലി​പ്പ​റ​മ്പി​ല്‍ പി.​പി. ത​മ്പി (81) ദീ​ര്‍ഘ​കാ​ലം കെ​പി​എ​സി​യി​ലെ പ്ര​മു​ഖ ത​ബ​ലി​സ്റ്റാ​യി​രു​ന്നു. ക​ലാ​കാ​ര​ന്‍മാ​ര്‍ക്കി​ട​യി​ല്‍ അ​ദേ​ഹം അ​റി​യ​പ്പെ​ട്ടി​രു​ന്ന​തു കെ​പി​എ​സി ത​മ്പി​യെ​ന്നും ത​മ്പി​യാ​ശാ​ന്‍ എ​ന്നു​മാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലു​ട​നീ​ളം അ​ദ്ദേ​ഹ​ത്തി​നു നൂ​റു​ക​ണ​ക്കി​നു ശി​ഷ്യ​ന്‍മാ​രു​ണ്ട്. ക​ര്‍ക്ക​ശ​ക്കാ​ര​നാ​യി​രു​ന്ന ത​ന്പി​യാ​ശാ​ൻ മു​മ്പ് ന​ല്കി​യ നോ​ട്ടു​ക​ള്‍ പ​ഠി​ക്കാ​തെ പി​ന്നീ​ട് നോ​ട്ടു​ക​ള്‍ ന​ല്കാ​റി​ല്ലാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ, പ​ല​പ്പോ​ഴും ഫീ​സ് കൃ​ത്യ​മാ​യി വാ​ങ്ങി​യി​രു​ന്നി​ല്ലെ​ന്നും ശി​ഷ്യ​ന്‍മാ​ര്‍ പ​റ​യു​ന്നു. ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ത്തി​ലും അ​ദ്ദേ​ഹ​ത്തി​നു പാ​ണ്ഡി​ത്യ​മു​ണ്ടാ​യി​രു​ന്നു.

ഏറെ നാ​ളാ​യി ക​ഞ്ഞി​ക്കു​ഴി​യി​ലെ വീ​ട്ടി​ല്‍ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേഹം ത​ന്നെ ത​ബ​ല കെ​ട്ടി മ​ഷി​യി​ട്ടു ട്യൂൺ ചെ​യ്തു കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി.​പി. ത​മ്പി​യു​ടെ വി​യോ​ഗം ക​ലാ​ലോകത്തിനു വ​ലി​യ ന​ഷ്‌​ട​മാ​ണ്.