കഞ്ചാവുമായി യുവതീ- യുവാക്കൾ അറസ്റ്റിൽ
1514513
Sunday, February 16, 2025 12:21 AM IST
അമ്പലപ്പുഴ: കഞ്ചാവ് കൈവശം വച്ചതിന് യുവതീ യുവാക്കൾ അറസ്റ്റിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് വടക്കേ ചെട്ടിപ്പാടം അഭിരാജ് (26), അവലുക്കുന്ന് കാട്ടുങ്കൽ അഹിന (19) എന്നിവരെയാണ് കഞ്ചാവുമായി പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് വിൽപ്പന നടത്തുന്നതിനുവേണ്ടി സ്കൂട്ടറിൽ രണ്ടുപേർ ഓടിച്ചുവരുന്നതായി കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തീരദേശ റോഡിൽ പുന്നപ്ര മാധവമുക്ക് ജംഗ്ഷന് വടക്കുവശം നടത്തിയ പരിശോധനയിലാണ് 1.300 കിലോഗ്രാം കഞ്ചാവുമായി പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ. രാജേഷിന്റെ നിർദേശാനുസരണം, പുന്നപ്ര ഇൻസ്പെക്ടർ എസ്എച്ച്ഒ സ്റ്റെപ്റ്റോ ജോൺ ടി.എല്ലിന്റെ നേത്യത്വത്തിൽ, എസ്ഐ, റജിരാജ് വി.ഡി, എസ്ഐ ബോബൻ, സിപിഒമാരായ ബിനു, ജിനുപ്, അഭിലാഷ്, സുമിത്ത്, കാർത്തിക, ഡാൻസാഫ് അംഗങ്ങളായ സിപിഒമാരായ ടോണി, രൺദീപ്, നന്ദു, സിറിൾ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.