കാര്‍ഷിക കലണ്ടര്‍ പ്രഖ്യാപിക്കണം: കേരള കോണ്‍ഗ്രസ് (എം)
1599737
Tuesday, October 14, 2025 11:53 PM IST
എടത്വ: നെല്‍കൃഷി ആരംഭിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ കാര്‍ഷിക കലണ്ടര്‍ പ്രഖ്യാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടു. കേരള കര്‍ഷക യൂണിയന് (എം) രാമങ്കരി മണ്ഡലം കണ്‍വന്‍ഷനിലാണ് നേതാക്കള്‍ ആവശ്യം ഉന്നയിച്ചത്. ചില പാടശേഖരങ്ങളില്‍ കതിര് നിരക്കുകയും മറ്റു ചില സ്ഥലങ്ങളില്‍ കൃഷി ഒരുക്കങ്ങള്‍ ആരംഭിക്കുകയാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ഇതുമൂലം കൊയ്ത്ത് സീസണ് ആകുമ്പോള്‍ പ്രതിസന്ധികളുണ്ടാവുന്നു. അതിനാല്‍ കൃഷിവകുപ്പ് കാര്‍ഷിക കലണ്ടര്‍ പ്രഖ്യാപിച്ചു കൃഷി ഏകീകരണത്തിനു രൂപം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടു.കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം ജോസഫ് കെ. നെല്ലുവേലി കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോണിമോന് ജോസഫ് മാവേലിക്കളം അധ്യക്ഷത വഹിച്ചു. ബിനീഷ് തോമസ് തെക്കേപ്പറമ്പില്‍, സാബു മാത്യു പള്ളിക്കളം എന്നിവര്‍ പ്രസംഗിച്ചു.