പിഎസ്സി പരിശീലനം ആരംഭിച്ചു
1599748
Tuesday, October 14, 2025 11:53 PM IST
തുറവൂർ: കേരള സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ തീരദേശമേഖലയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ പിഎസ്സി പരിശീലന പദ്ധതിയുടെ ഉദ്ഘാടനം എരമല്ലൂർ സെന്റ് ജൂഡ് പാരിഷ് ഹാളിൽ ദലീമ ജോജോ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ അധ്യക്ഷത വഹിച്ചു.
ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാർ സ്വാഗതം പറഞ്ഞു. ആറു മാസം സൗജന്യമായാണ് പരിശീലനം. എഴുപുന്ന ക്വീൻ ഓഫ് പീസ് ചർച്ചിൽ വച്ചാണ് ക്ലാസുകൾ നടത്തുന്നതിന് തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ 60 ഉദ്യോഗാർഥികൾ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദഗ്ധരായ അധ്യാപകരുടെ സേവനം, പിഎസ്സി ഗൈഡുകൾ, മറ്റു പഠനോപകരണങ്ങൾ എന്നിവ പൂർണമായും സൗജന്യമായി ലഭ്യമാക്കി കൊണ്ടാണ് പദ്ധതി സജ്ജീകരിച്ചിരിക്കുന്നത്.
ദലീമ ജോജോ എംഎൽഎയിൽനിന്നു പഠനോപകരണങ്ങൾ ഫാ. ബിബിൻ മാളിയേക്കൽ ഏറ്റുവാങ്ങി. ജില്ലാ മാനേജർ ഇ.പി. സിബി പദ്ധതി വിശദീകരണം നടത്തി. പി.കെ. മധുക്കുട്ടൻ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽകുമാർ സി.എസ്, എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ് പി.സി., ഫാ. ബിപിൻ മാളിയേക്കൽ, റവ.ഡോ. ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.