കുമ്പളങ്ങി-കെൽട്രോൺ പാലം നിർമാണത്തിനു തുടക്കം
1590629
Wednesday, September 10, 2025 11:37 PM IST
തുറവൂർ: കുമ്പളങ്ങി-അരൂർ കരകളെ ബന്ധിപ്പിക്കുന്ന കുമ്പളങ്ങി-കെൽട്രോൺ പാലത്തിന്റെ നിർമാണ പ്രവൃത്തികൾക്കു തുടക്കം. 290.6 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം 36.2 മീറ്റർ നീളത്തിലുള്ള എട്ടു സ്പാനുകളിലാണ് നിർമിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 43.7 കോടി രൂപയാണ് നിർമാണത്തിനായി സംസ്ഥാന സര്ക്കാര് അനുവദിച്ചത്.
കേരള റോഡ്ഫഡ്ബോർഡിനാണ് നിർമാണച്ചുമതല. ഇരുകരകളിലും സമീപനപാതകളും നിർമിക്കും. കുമ്പളങ്ങി ഭാഗത്ത് 110 മീറ്ററും അരൂർ ഭാഗത്ത് 140 മീറ്റർ നീളത്തിലുമാണ് റോഡുകൾ നിർമിക്കുക. എംഎൽഎമാരായ ദലീമ ജോജോ, കെ.ജെ. മാക്സി എന്നിവരുടെ സാന്നിധ്യത്തിൽ കുമ്പളങ്ങിയിൽ നടന്ന ചടങ്ങിൽ നിർമാണ പ്രവൃത്തികൾക്കു തുടക്കമായി.