ബഥേൽ അരമനപ്പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും
1600918
Sunday, October 19, 2025 6:09 AM IST
ചെങ്ങന്നൂർ: ബഥേൽ മാർ ഗ്രിഗോറിയോസ് അരമനപ്പള്ളിയുടെ 84-ാം പെരുന്നാളിന് ഇന്ന് കൊടിയേറി 26ന് സമാപിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.
ഇന്നു രാവിലെ എട്ടിന് വിശുദ്ധ കുർബാന, പത്തിന് കൊടിയേറ്റ്. 22ന് വൈകിട്ട് 5.30ന് സന്ധ്യാനമസ്കാരം, മധ്യസ്ഥപ്രാർഥന, ഗാനശ്രൂഷ, ഏഴിന് തിരുവചനശുശ്രൂഷ-ഡോ. അലക്സ് ജോൺ നയിക്കും. 23നും 24നും വൈകിട്ട് ആറിനു സന്ധ്യാനമസ്കാരം, 6.45ന് ഗാനശുശ്രൂഷ, ഏഴിന് തിരുവചനശുശ്രൂഷ. 25ന് രാവിലെ 6.30ന് പ്രഭാതനമസ്കാരം, 7.15ന് വിശുദ്ധ കുർബാന, വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം, ഏഴിന് ഗാനശുശ്രൂഷ, തുടർന്ന് വചനശുശ്രൂഷ- അപ്രേം റമ്പാൻ. 7.45ന് പ്രദക്ഷിണം.
26ന് രാവിലെ എട്ടിന് വിശുദ്ധ കുർബാന-ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ. തുടർന്ന് ശ്ലൈഹിക വാഴ്വ്, നേർച്ച സദ്യ, കൊടിയിറക്ക്.