ലോട്ടറി സബ് ഓഫീസിലേക്ക്
1600325
Friday, October 17, 2025 5:16 AM IST
ചേർത്തല: ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ-എഐടിയുസി യുടെ നേതൃത്വത്തിൽ ലോട്ടറി സബ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ലോട്ടറി മാഫിയവത്കരണത്തിനെതിരെയും സമ്മാനക്കുറവും കമ്മീഷൻ കുറവും മൂലം വില്പന തടസം നേരിടുന്നതും കേന്ദ്രസർക്കാരിന്റെ ജിഎസ്ടി വർധനമൂലം മേഖലയെ തകർക്കുന്ന സമീപനത്തിനെതിരായും ഉള്ള നടപടികൾക്കെതിരെയാണ് സമരം.
യൂണിയൻ സംസ്ഥാന സെക്രട്ടറി ഷാജി ഉദ്ഘാടനം ചെയ്തു. ചേർത്തല താലൂക്ക് പ്രസിഡന്റ് കെ.പി. ഭുവനചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.സി. സിദ്ധാർഥൻ, കെ. ഉമയാക്ഷൻ, കെ.വി. ചന്ദ്രബാബു, കെ.എസ്. സലിം, ഇ.കെ. തമ്പി, പി.വി. പൊന്നപ്പൻ, പി.വി. ചിത്രൻ, ആർ. അജയൻ എന്നിവർ പ്രസംഗിച്ചു.