ആലപ്പുഴ:ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റായി തെരഞ്ഞ ടുക്കപ്പെട്ട വി.ജി. വിഷ്ണുവിന് ആലപ്പി ഡിസ്ട്രിക്ട് ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ (എഡിബിഎ) സ്വീകരണം നല്‍കി. വൈഎംസിഎയില്‍ നടത്തിയ ചടങ്ങില്‍ എഡിബിഎ പ്രസിഡന്‍റ് റോണി മാത്യു പൊന്നാട അണിയിച്ചു. സെക്രട്ടറി ജോണ്‍ ജോര്‍ജ്, പിആര്‍ഒ തോമസ് മത്തായി
കരിക്കംപള്ളില്‍, മെഡിവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബിബു പുന്നൂരാന്‍, ഇന്‍റര്‍നാഷണല്‍ കോച്ച് റിച്ചാര്‍ഡ് ലീ ബ്രൂക്‌സ്, വൈഎംസിഎ വൈസ് പ്രസിഡന്‍റ് സുനില്‍ മാത്യു ഏബ്രഹാം, ജനറല്‍ സെക്രട്ടറി ഏബ്രഹാം കുരുവിള, മായ ബ്രൂക്‌സ് എന്നിവര്‍ സംബന്ധിച്ചു.