കുട്ടികള്‍ മൂല്യബോധമുള്ളവരായി വളരണം: ഡോ. ആന്റണി മൂലയിൽ
1600561
Friday, October 17, 2025 10:54 PM IST
എടത്വ: കുട്ടികള്‍ മൂല്യബോധമുള്ളവരായി വളരണമെന്ന് ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഡോ. ആന്റണി മൂലയില്‍ പറഞ്ഞു.
എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതുതായി ആരംഭിച്ച റേഞ്ചര്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ പി.സി. ജോബി, ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ് ഡിസ്ട്രിക് സെക്രട്ടറി ജസി സേവ്യർ, ക്ലസ്റ്റര്‍ കണ്‍വീനര്‍ ബിന്‍സു ജേക്കബ്, പിടിഎ പ്രസിഡന്റ് ബൈജു തങ്കച്ചന്, റെയിഞ്ചര്‍ ലീഡര്‍ ബീന സ്റ്റീഫന്‍, മെറിന് ജോസ് നീലങ്കാവില്‍ എന്നിവര്‍ പ്രസംഗിച്ചു.