ദ്വിതീയ സോപാൻ ക്യാമ്പ്
1600920
Sunday, October 19, 2025 6:09 AM IST
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ ദ്വിതീയ സോപാൻ ക്യാമ്പ് ആരംഭിച്ചു. മാവേലിക്കര രൂപത വികാരി ജനറാൾ മോൺ. ജോബ് കല്ലുവിളയിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഗോപൻ ഭരണിക്കാവ് അധ്യക്ഷത വഹിച്ചു. മാവേലിക്കര രൂപത കറസ്പോണ്ടന്റ് ഫാ. ഡാനിയേൽ തെക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെംബർ മാത്യു ഫിലിപ്പ്, ഡിഒസി എൻ. ശ്രീകുമാർ, ഡിറ്റിസിബി, രേണുക, ഫാ. സിൽവെസ്റ്റർ തെക്കേടത്ത്, പ്രിൻസിപ്പൽ ടി. മോഹൻ, സ്കൗട്ട് മാസ്റ്റർ സി.റ്റി. വർഗീസ്, ഗൈഡ് ക്യാപ്റ്റൻ എസ്. മിനി, റെയ്ഞ്ചർലീഡർ രമ്യ സൂസൻ തോമസ്, അധ്യാപകരായ ഗ്രേസ് ഫിലിപ്പ്, സെലിൻസ്കറിയ, ലീഡേഴ്സ് മെൽബിൻ ബിനു, സ്മൃതി എസ്. കുമാർ എന്നിവർ പ്രസംഗിച്ചു.