ചാ​രും​മൂ​ട്: ആം​ബു​ല​ന്‍​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ​ക്കു പ​രി​ക്കേ​റ്റു. കാ​ർ യാ​ത്രി​ക​രാ​യ കാ​ർ​ത്തി​ക​പ്പ​ള്ളി ചി​ങ്ങോ​ലി കു​ന്നേ​ൽ വ​ട​ക്കേ​തി​ൽ സ​ഫീ​ർ, ഭാ​ര്യ മ​നീഷ സ​ഫീ​ർ, ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളാ​യ കാ​യം​കു​ളം എ​രു​വ സ്വ​ദേ​ശി​നി​ക​ളാ​യ സു​ലേ​ഖ, ലൈ​ല കു​ഞ്ഞു​മോ​ൾ, ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി ജോ​ർ​ജി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കാ​ർ യാ​ത്രി​ക​രെ അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ചാ​രും​മൂ​ട് ജം​ഗ്‌​ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധരാ​ത്രി​യോ​ടെയായി​രു​ന്നു അ​പ​ക​ടം. കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ അ​മി​ത​വ​ഗ​ത്തി​ൽ വ​ന്ന ആം​ബു​ല​ൻ​സ് ചാ​രും​മൂ​ട് ജം​ഗ്‌​ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ലി​നു സ​മീ​പം കെപി റോ​ഡി​ലൂ​ടെ കാ​യം​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യും ആം​ബു​ല​ൻ​സ് ത​ല​കീ​ഴാ​യി മ​റി​യുക​യു​മാ​യി​രു​ന്നു.

പ​രു​മ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ ആം​ബു​ല​ൻ​സി​ൽ രോ​ഗി​ക​ൾ ആ​രു​മി​ല്ലാ​യി​രു​ന്നു. നൂ​റ​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.