ബഡ്സ് സ്കൂൾ പെണ്‍കുട്ടികള്‍ക്ക് മെനുസ്ട്രല്‍ കപ്പ് വിതരണം
1600565
Friday, October 17, 2025 10:54 PM IST
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് മാരാരിയുടെ നേതൃത്വത്തില്‍ ഓപ്പോള് പ്രോജക്ടിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ബഡ്സ് സ്കൂളുകളിലെയും പെണ്കുട്ടികള്ക്കായ് സൗജന്യ മെനുസ്ട്രല്‍ കപ്പുകള്‍ എത്തിച്ചു നല്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ചേര്‍ത്തല നഗരസഭയ്ക്കു കീഴിലുള്ള ആര്‍ദ്രം ബഡ്സ് സ്കൂളിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.
ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് മെനുസ്ട്രല്‍ കപ്പിന്റെ ഉപയോഗത്തെ സംബന്ധിച്ച് വിശദമായ ക്ലാസും സംഘടിപ്പിച്ചു.
സ്കൂളിലെ വിദ്യാര്‍ഥികളില്‍ ഒരാളുടെ അമ്മയ്ക്ക് കപ്പു നല്‍കികൊണ്ട് വിതരണോദ്ഘാടനം റോട്ടറി 3211 ഡിസ്ട്രിക്ട് ഗവർണര്‍ ഡോ. ടീന ആന്റണി നിര്‍വഹിച്ചു. പരിപാടികള്‍ക്ക് റോട്ടറി ക്ലബ് ഓഫ് മാരാരിയുടെ പ്രസിഡന്റ് കെ.ജി. ബിജു, സെക്രട്ടറി ശരണ്യാ സ്നേഹജന്, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മോള്‍ജി റഷീദ് എന്നിവര്‍ നേതൃത്വംനല്കി.