അവശ്യസാധനങ്ങൾ വിതരണം ചെയ്തു
1600570
Friday, October 17, 2025 10:54 PM IST
ചേർത്തല: നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിലെ സമുദ്ര ബെസ്റ്റ് പദ്ധതിയുടെ ഭാഗമായുള്ള നെസ്റ്റ് പാലിയേറ്റീവ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മനക്കോടം സ്നേഹാലയം വൃദ്ധസദനം സന്ദര്‍ശിക്കുകയും അവശ്യസാധനങ്ങൾ വിതരണം ചെയ്തു. കോളജിലെ വിദ്യാർഥികളിൽനിന്നും അധ്യാപകരുൾപ്പടെയുള്ള ജീവനക്കാരിൽനിന്നും ശേഖരിച്ച വസ്ത്രം, ദൈനംദിന ആവശ്യങ്ങൾക്കുള്ള ഉത്പന്നങ്ങളാണ് കൈമാറിയത്.
ഇതോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. അൻസിൽ മൈപ്പാൻ, പ്രിൻസിപ്പൽ ഡോ. ബിജി പി. തോമസ്, വൈസ് പ്രിൻസിപ്പൽ പുഷ്പ ജോൺ എന്നിവർ പങ്കെടുത്തു.