കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഇടുക്കി ജില്ലാ മെഡി. ഓഫീസര്‍ക്കെതിരേ പരാതി ഉയർന്നിരുന്നു
1460687
Saturday, October 12, 2024 3:12 AM IST
കായംകുളം: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. മനോജ് ആലപ്പുഴയില്‍ ജോലിചെയ്യുമ്പോഴും വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. കായംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ടായിരിക്കുമ്പോള്‍ രോഗികളുടെ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ കൈക്കൂലി ചോദിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു നിരീക്ഷണത്തിലായത്.
പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമഗ്രാന്വേ ഷണം നടത്താനുള്ള നടപടിയുമായി ജില്ലയിലെ വിജിലന്‍സ് മുന്നോട്ടു പോകുമ്പോഴാണ് മനോജ്, ഇടുക്കി ഡിഎംഒയായി സ്ഥലം മാറിപ്പോയത്.
പ്രാഥമികാന്വേഷണ വിവരം ആലപ്പുഴയിലെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇടുക്കിയിലെ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയിരുന്നു. അതോടെ മനോജ് ഇടുക്കി വിജിലന്‍സിന്റെയും നോട്ടപ്പുള്ളിയായി.
കായംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ടായിരിക്കേ, കോവിഡ് കാലത്ത് ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ ഇദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്നു. കോവിഡ് പ്രഥമ ചികിത്സാകേ ന്ദ്രം നടത്തിപ്പുമായി ബന്ധപ്പെ ട്ട് തദ്ദേശസ്ഥാപനത്തിന് അനാവശ്യ ചെലവുണ്ടാക്കിയെന്നായിരുന്നു പ്രധാന ആരോപണം. സംഭവത്തില്‍ അന്വേഷ ണം നടത്തിയെങ്കിലും തെളിവില്ലായിരുന്നു.
ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) ജില്ല പ്രോഗ്രാം മാനേജരായും ഏറെക്കാലം മനോജ് ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചിരുന്നു. സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും മനോജിന്റെ ഡെപ്യൂട്ടേഷന് തസ്തികയ്ക്ക് ഇളക്കം തട്ടിയിരുന്നില്ല.
എല്ലാ രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പമാണ് കാരണമായി പറയുന്നത്. ഇടുക്കിയില്‍ പിടിയിലായതോടെ ജില്ലയിലെയും കായംകുളത്തേയും പ്രവര് ത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണമുണ്ടാകുമെന്നാണുവിവരം.
ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപ ത്രിയിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.