ബ്രദര്‍ മാത്യു ആല്‍ബിന്റെ പിറന്നാള്‍ ആഘോഷം
1460093
Thursday, October 10, 2024 12:10 AM IST
ആലപ്പുഴ: ശാന്തി ഭവന് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ ബ്രദര്‍ മാത്യു ആല്‍ബിന്റെ 73-ാമത് പിറന്നാള്‍ ആഘോഷം ശാന്തിഭവന് സര്‍വോദയ പങ്കുവയ്ക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
11ന് നടക്കുന്ന പരിപാടി ഫാ. ഗാസ്പര്‍ കോഴിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കമാല്‍ എം. മാക്കിയില്‍, ജിജിമോന് പി.എല്‍, എം. സന്തോഷ് കുമാര്‍, കുഞ്ഞുമോന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍പങ്കെടുത്തു.