ചേര്‍ത്തല: തീരദേശത്തെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകളുണ്ടാകാത്തതിനെതിരേ സമരവുമായി കോണ്‍ഗ്രസ് വയലാര്‍ ബ്ലോക്ക് കമ്മിറ്റി. തകര്‍ന്നുകിടക്കുന്ന തീരദേശ റോഡ് സഞ്ചാരയോഗ്യമാക്കുക, തീരസംരക്ഷണത്തിനായുള്ള കടല്‍ഭിത്തിനിര്‍മാണം പൂര്‍ണമാക്കുക, സി ആര് ഇസഡ് പരിധിയില്‍നിന്നു സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.
പട്ടണക്കാട്, കടക്കരപ്പള്ളി, ചേര്‍ത്തല തെക്ക് എന്നീ തീരദേശപഞ്ചായത്തുകളിലെ ജനങ്ങളെ അണിനിരത്തിയാണ് സമരമെന്ന് പഞ്ചായത്തു പ്രസിഡന്റുമാരായ ജയിംസ് ചിങ്കുതറ, ടി.എസ്. ജാസ്മിന് തുടങ്ങിയവര്‍ അറിയിച്ചു. ഇന്നു മൂന്നിന് അഴീക്കല്‍ ബീച്ചില്‍ നിന്നും തൈക്കല്‍ ബീച്ചില്‍നിന്നും പ്രകടനങ്ങള്‍ തുടങ്ങും. പ്രകടനങ്ങള്‍ ആറാട്ടുപുഴ കടപ്പുറത്തു അഞ്ചിനു സംഗമിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനവം കെപിസിസി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. വയലാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എസ്. രഘുവരന് അധ്യക്ഷനാകും.