വീ​ടു​ക​യ​റി ആ​ക്ര​മ​ണം ഒ​രാ​ൾ പി​ടി​യി​ൽ
Thursday, September 26, 2024 4:45 AM IST
തു​റ​വൂ​ര്‍: തി​രു​വോ​ണദി​വ​സം അ​രൂ​ര്‍ എ​ന്‍​ആ​ര്‍​ഇ പി ​ജം​ഗ്ഷ​ന് സ​മീ​പം ക​രി​ങ്ക​ണം​കു​ഴി​യി​ല്‍ ജോ​ര്‍​ജ്-​മേ​രി ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ 15 പ്ര​തി​ക​ളി​ല്‍ ഒ​രാ​ളെ​ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജോ​ര്‍​ജി​ന്‍റെ മ​ക​ന്‍ നി​ഖി​ലു​മാ​യി പ്ര​തി​ക​ള്‍ ഉ​ണ്ടാ​ക്കി​യ വാ​ക്കുത​ര്‍​ക്ക​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം നാ​ട്ടി​ല്‍​നി​ന്നു മു​ങ്ങി​യ പ്ര​തി​ക​ള്‍ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ് വ​ര​വേ​യാ​ണ് തൊ​ടു​പു​ഴ കോ​ര്‍​പറേ​റ്റീ​വ് ലോ ​കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ അ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡ് ക​രി​ങ്ങ​ണം കു​ഴി​വീ​ട്ടി​ല്‍ കാ​ര്‍​ത്തി​കനെ (യദു-22) തൊ​ടു​പു​ഴ സി​ഐ മ​ഹേ​ഷി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​രൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.


അ​രൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഷി​ജു പി ​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ഗീ​തു​മോ​ള്‍, അ​നി​ല്‍​കു​മാ​ര്‍, ഷാ​ജി, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജോ​മോ​ന്‍, ശ്യാം, ​ര​തീ​ഷ്, നി​ധീ​ഷ്, ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ള്ള​ത്. കൂട്ടാളികൾ ഉ​ട​ന്‍​ത​ന്നെ അ​റ​സ്റ്റി​ലാകുമെ​ന്ന് അ​രൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഷി​ജു പി.എ​സ് അ​റി​യി​ച്ചു.