ഏ​വൂ​രി​ൽ പു​തി​യ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ട് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, September 26, 2024 4:45 AM IST
കാ​യം​കു​ളം: കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് ഡ്രൈ​വിം​ഗ് ട്രെ​യി​നി​ംഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍ററിന്‍റെയും കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെയും ആ​ധു​നി​ക​വ​ത്കരി​ച്ച ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കി​ട്ട് മൂന്നിന് ഏ​വൂ​ർ ആ​റാ​ട്ട് കൊ​ട്ടാ​ര​ത്തി​ന് സ​മീ​പം ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.

ഏ​വൂ​ർ ആ​റാ​ട്ട് കൊ​ട്ടാ​ര​ത്തി​നു സ​മീ​പം മൂ​ന്നേ​കാ​ൽ ഏ​ക്ക​ർ സ്ഥ​ല​ത്ത് ആ​ർ​ടി​ഒ നി​യ​മ​മ​നു​സ​രി​ച്ചു​ള്ള അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ്, വി​ശ്ര​മ​മു​റി​ക​ൾ, ഓ​ഫീ​സ്, ടോ​യ്‌​ല​റ്റ് സം​വി​ധാ​ന​ങ്ങ​ൾ, ഏ​റ്റ​വും പു​തി​യ നി​യ​മ​മ​നു​സ​രി​ച്ചു​ള്ള ടെ​സ്റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ത​യാറെ​ടു​ക്കു​ന്ന​ത്. കാ​യം​കു​ളം റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ടിം​ഗ് ഓ​ഫീ​സി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ​വി​ധ ടെ​സ്റ്റു​ക​ളും ഇ​നി​മു​ത​ൽ ഈ ​അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഈ ​ഗ്രൗ​ണ്ടി​ലാ​യി​രി​ക്കും ന​ട​ത്ത​പ്പെ​ടു​ക.