ജീ​വ​നു ഭീ​ഷ​ണി​യാ​യി കെ​പി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​തവേ​ഗം
Friday, September 27, 2024 5:53 AM IST
ചാ​രും​മൂ​ട്: കാ​യം​കു​ളം-പു​ന​ലൂ​ർ കെ​പി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​തവേ​ഗം ജീ​വ​നുഭീ​ഷ​ണി​യാ​കു​ന്നു. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ൾ​പ്പെടെ​യു​ള്ള യാ​ത്ര​ക്കാ​ർ ഇ​പ്പോ​ൾ ഭീ​തി​യോ​ടെ​യാ​ണ് കെപി റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്.

സ്‌​കൂ​ള്‍ സ​മ​യ​ത്തു​പോ​ലും വാ​ഹ​ന​ങ്ങ​ൾ വേ​ഗ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ചീ​റി​പ്പാ​യു​ക​യാ​ണ്. നൂ​റ​നാ​ട് സി​ബി​എം ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, നൂ​റ​നാ​ട് എ​രു​മ​ക്കു​ഴി ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍, പ​റ​യം​കു​ളം കൊ​ട്ട​യ്ക്കാ​ട്ടു​ശേരി​ക്ക​ര എ​ല്‍​പി സ്‌​കൂ​ള്‍, ചാ​രും​മൂ​ട് സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ള്‍, താ​മ​ര​ക്കു​ളം വി.​വി. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, വെ​ട്ടി​ക്കോ​ട് സെ​ന്‍റ് തോ​മ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍, ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കെ​പി റോ​ഡ​രി​കി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.


ഇ​തു വ​ക​വ​യ്ക്കാ​തെ​യാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​യും കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളു​ടെ​യും മ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​മി​ത​വേ​ഗ​ത്തി​ലു​ള്ള മ​ത്സ​ര ഓ​ട്ടം. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗം കാ​ര​ണം ഒ​ട്ടേ​റെ ജീ​വ​നു​ക​ളാ​ണ് മു​മ്പ് പൊ​ലി​ഞ്ഞി​ട്ടു​ള്ള​ത്. ഇ​തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ​യു​ണ്ട്.

വി​വി​ധ​അ​പ​ക​ട​ങ്ങ​ളി​ൽപ്പെട്ട് ഇ​പ്പോ​ഴും ജീ​വ​ൻമ​ര​ണ പോ​രാ​ട്ടം ന​ട​ത്തി​ക്കൊ​ണ്ടി​രിക്കു​ന്ന​വ​രും ജീ​വി​ക്കു​ന്ന ര​ക്ത സാ​ക്ഷി​ക​ളു​മു​ണ്ട്. വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം നി​യ​ന്ത്ര​ണ​ത്തി​നാ​യി മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും പ​ട്രോ​ളിം​ഗ് സം​വി​ധാ​നം ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.