കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ മ​ഞ്ഞ, പി​ങ്ക് കാ​ര്‍​ഡു​കാ​ര്‍ ഒ​ക്‌ടോബ​ര്‍ ഒ​ന്നി​നു മു​മ്പ് മ​സ്റ്റ​റി​ംഗ് പൂ​ര്‍​ത്തി​യാ​ക്ക​ണം
Thursday, September 26, 2024 4:45 AM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് താ​ലൂ​ക്കി​ല്‍ പ്രാ​ബ​ല്യ​ത്തി​ലു​ള്ള എ​ല്ലാ എ​എ​വൈ (​മ​ഞ്ഞ)/​പി​എ​ച്ച്എ​ച്ച്(​പി​ങ്ക്) റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട അം​ഗ​ങ്ങ​ള്‍ ഒ​ക്‌ടോബ​ര്‍ ഒ​ന്നുവ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ചെ​ന്ന് ഇ-​കെവൈസി അ​പ്ഡേ​ഷ​ന്‍ (മ​സ്റ്റ​റിം​ഗ്) ന​ട​ത്തേ​ണ്ട​താ​ണ്. ആ​ധാ​ര്‍ കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ് എ​ന്നി​വ (മ​സ്റ്റ​റിം​ഗ്) ന​ട​ത്തു​മ്പോ​ള്‍ റേ​ഷ​ന്‍ ക​ട​യി​ല്‍ ന​ല്‍​ക​ണം.

റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ നേ​രി​ട്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത കി​ട​പ്പു​രോ​ഗി​ക​ള്‍, ശ​രീ​രീ​ക​വും മാ​ന​സീ​ക​വു​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍ തു​ട​ങ്ങി​യ റേ​ഷ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വീ​ടു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി മ​സ്റ്റ​റിംഗ് ന​ട​ത്തും. ഓ​ഗ​സ്റ്റ് അ​ഞ്ചുമു​ത​ല്‍ ഇ​തു​വ​രെ റേ​ഷ​ന്‍ ക​ട​യി​ല്‍ ബ​യോ​മെ​ട്രി​ക് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് റേ​ഷ​ന്‍ വാ​ങ്ങി​യ ഗു​ണ​ഭോ​ക്താ​ക്ക​ളും 2024 ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച് മാ​സ​ങ്ങ​ളി​ല്‍ ഇ-​പോ​സ് മു​ഖാ​ന്ത​രം ഇ-​കെ​വൈ​സി അ​പ്ഡേ​ഷ​ന്‍ (മ​സ്റ്റ​റിം​ഗ്) ചെ​യ്ത​വ​രും റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ പോ​യി വീ​ണ്ടും ഇ-​കെ​വൈ​സി അ​പ്ഡേ​ഷ​ന്‍ ചെ​യ്യേ​ണ്ട​തി​ല്ല എ​ന്ന് കു​ട്ട​നാ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​ അ​റി​യി​ച്ചു.