മ​സ്ജി​ദി​ൽ മോ​ഷ​ണം ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ
Friday, September 27, 2024 5:53 AM IST
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സ​ല​ഫി ജു​മാ മ​സ്ജി​ദി​ൽ മോ​ഷ​ണം ന​ട​ത്തി​യയാൾ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം തോ​ന്ന​യ്ക്ക​ൽ മ​ഞ്ഞു​മ​ല ഷാ​ജി​താ മ​ൻ​സി​ലി​ൽ ഹ​ബീ​ബു​ള്ള​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഹാ​ദി(25)യെ ​ആ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

നി​ര​വ​ധി മോ​ഷ​ണക്കേ​സി​ൽ പ്ര​തി​യാ​യ ഇയാൾ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ, പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ത​മി​ഴ്നാ​ട്ടി​ലെ സേ​ലം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ മോ​ഷ​ണ​ക്കേ​സിലെ പ്ര​തി​യാ​ണ്.


പു​ന്ന​പ്ര ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ ടി.​എ​ൽ. സ്റ്റെ​പ്റ്റോ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പ​ക്ട​റാ​യ വി.​ഡി. ​റെ​ജി​രാ​ജ്, സി​ദ്ധീ​ക്ക്, ബോ​ബ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​ആ​ർ. ര​തീ​ഷ്, എം.​വൈ. മാ​ഹി​ൻ, അ​ബു​ബ​ക്ക​ർ സി​ദ്ദി​ഖ്, അ​മ​ർ​ജ്യോ​തി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മ്പ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു. ക​ഴി​ഞ്ഞ 11 നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.