കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​ക്ക​ൾ​ക്കു ഗു​രു​ത​ര​ പ​രി​ക്ക്
Saturday, September 28, 2024 6:09 AM IST
ചാ​രും​മൂ​ട്: കാ​യം​കു​ളം-​പു​ന​ലൂ​ർ കെ​പി റോ​ഡി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. കാ​യം​കു​ളം പെ​രി​ങ്ങാ​ല തി​രു​വാ​തി​ര​യി​ൽ ബി​നു ശ​ങ്ക​ർ (28), കാ​യം​കു​ളം സ്വ​ദേ​ശി അ​ച്ചു (26) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ബി​നു ശ​ങ്ക​റി​നെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പത്രി​യി​ലും അ​ച്ചു​വി​നെ ചെ​ട്ടി​കു​ള​ങ്ങ​ര ത​ട്ടാ​ര​മ്പ​ല​ത്തി​നു സ​മീ​പ​മു​ള്ള ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ക​റ്റാ​നം മൂ​ന്നാം​കു​റ്റി ജം​ഗ്ഷ​നി​ൽ ക​ഴി​ഞ്ഞദി​വ​സം രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. ക​റ്റാ​നം ഭാ​ഗ​ത്തു​നി​ന്നു വ​ന്ന കാ​ർ മൂ​ന്നാം​കു​റ്റി ജം​ഗ്ഷ​നി​ൽ​നി​ന്നു വ​ട​ക്കോ​ട്ടു തി​രി​യു​മ്പോ​ൾ എ​തി​രേ കാ​യം​കു​ളം ഭാ​ഗ​ത്തുനി​ന്നു വ​ന്ന ബൈ​ക്കിടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​രും റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് കെ​പി റോ​ഡി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.