ആ​ന​പ്ര​മ്പാ​ൽ ജ​ലോ​ത്സ​വം ര​ണ്ടി​ന്; പ​താ​ക ഉ​യ​ർ​ത്ത​ൽ നാ​ളെ
Friday, September 27, 2024 5:53 AM IST
എട​ത്വ: ആ​ന​പ്ര​മ്പാ​ൽ ജ​ലോ​ത്സ​വം ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് 2.30ന് ​ആ​ന​പ്ര​മ്പാ​ൽ വാ​ട്ട​ർ സ്‌​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ജ​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​നും ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം മ​ന്ത്രി ചി​ഞ്ചു​റാ​ണി​യും ഫ്ളാ​ഗ് ഓ​ഫ് ക​ർ​മം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും നി​ർ​വ​ഹി​ക്കും.

ജ​ലോ​ത്സ​വ സ​മി​തി ചെ​യ​ർ​മാ​ൻ ബി​ജു പ​റ​മ്പു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ർ.​സി. ​ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ റെ​ജി ചെ​റി​യാ​ൻ മാ​സ്ഡ്രി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. ബ്ര​ഹ്മ​ശ്രീ ആ​ന​ന്ദ് പ​ട്ട​മ​ന, ബി​ഷ​പ് തോ​മ​സ് കെ. ​ഉ​മ്മ​ൻ, സു​ജി​ത്ത് ത​ന്ത്രി​ക​ൾ എ​ന്നി​വ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. യു​വ​വ്യ​വ​സാ​യി പ്രി​നു ശാ​ന്ത​പ്പ​നെ ആ​ദ​രി​ക്കും.