സി​പി​എം സ​മ്മേ​ള​ന​ത്തി​നി​ടെ സ​മ്മേ​ള​ന പ്ര​തി​നി​ധി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Thursday, September 26, 2024 4:45 AM IST
മു​ഹ​മ്മ: സി​പി​എം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​നി​ടെ സ​മ്മേ​ള​ന പ്ര​തി​നി​ധി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 21-ാം വാ​ർ​ഡ് ഞാ​റ​കു​ള​ങ്ങ​ര​ക്കു സ​മീ​പം പ​ട്ടേ​കാ​ട്ട് ചി​റ​യി​ൽ റി​ട്ട. ബോ​ട്ട് ലാ​സ്‌​ക​ർ എ​സ്. വേ​ണു​ഗോ​പാ​ലാ​ണ് (61) കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ച​ത്. മ​ണ്ണ​ഞ്ചേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലെ പ​ന​യി​ൽ ബ്രാ​ഞ്ചി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു ര​ണ്ടു മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം.


സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് ച​ർ​ച്ച​യി​ൽ സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്ക​വേ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭ​ര്യ:​ ഗീ​ത. മ​ക്ക​ൾ: വി​ഷ്ണു, ന​ന്ദ​കു​മാ​ർ. സം​സ്കാരം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ.