സി.​എ​ഫ്. തോ​മ​സ് അ​നു​സ്മ​ര​ണം നടത്തി
Friday, September 27, 2024 5:53 AM IST
കു​ട്ട​നാ​ട്: മു​ൻ മ​ന്ത്രി​യും ച​ങ്ങ​നാ​ശേ​രി എംഎ​ൽഎ​യു​മാ​യ സി.​എ​ഫ്. തോ​മ​സി​ന്‍റെ നാ​ലാം ച​ര​മ​വാ​ർ​ഷ​ക അ​നു​സ്മ​ര​ണസ​മ്മേ​ള​നം ന​ട​ത്തി. ഗ്രെ​യ്റ്റ​ർ കു​ട്ട​നാ​ട് ഡ​വ​ല​പ്മെ​ന്‍റ് ക​മ്യു​ണി​റ്റി​യും ഫ്ര​ണ്ട്സ് ഓ​ഫ് ച​ങ്ങ​നാ​ശേ​രി​യും ചേ​ർ​ന്നു ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഗ്രെ​യ്റ്റ​ർ കു​ട്ട​നാ​ട് ഡ​വ​ല​പ്മെ​ന്‍റ് ക​മ്യു​ണി​റ്റി ചെ​യ​ർ​മാ​ൻ ഔ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫ്ര​ണ്ട്സ് ഓ​ഫ് ച​ങ്ങ​നാ​ശേ​രി പ്ര​സി​ഡ​ന്‍റ് റോ​ണി മാ​ത്യു കു​രി​ശും​മൂ​ട്ടി​ൽ അ​ധ്യ​ഷ​ത വ​ഹി​ച്ചു. നാ​ലു​കോ​ടി ചോ​യ്സ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ഷി കൊ​ല്ലാ​പു​രം, മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


കേ​ര​ള കോ​ൺ​ഗ്ര​സ് ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ നൈ​നാ​ൻ തോ​മ​സ്, കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ല​ക്സാ​ണ്ട​ർ പു​ത്ത​ൻ​പൂ​ര, രാ​ഷ്ട്രി​യ കി​സാ​ൻ മ​ഹാ സം​ഘ് നേ​താ​വ് ജേ​ക്ക​ബ് ജെ. ​പെ​രു​മ്പ്ര, വി.​ജി. രാ​ധാ​കൃ​ഷ്ണ​ൻ കൊ​ല്ലം​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.