പഴവങ്ങാടി പള്ളിയിൽ തിരുനാളിനു കൊടിയേറി
1453658
Tuesday, September 17, 2024 12:07 AM IST
ആലപ്പുഴ: പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ തീർഥാടന പള്ളിയിൽ സ്ലീവായുടെ തിരുനാളിനു കൊടിയേറി. വികാരി ഫാ. സിറിയക് കോട്ടയിൽ കൊടിയേറ്റ് കർമം നടത്തി. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജൂലിയസ് തീമ്പലങ്ങാട്ട്, ഫാ. മണിലാൽ ക്രിസ് എന്നിവർ സഹകാർമികരായിരുന്നു. വിവിധ വാർഡുകളിൽനിന്ന് എത്തിയ ദേശപ്രദക്ഷിണങ്ങളുടെ സമാപനത്തിലാണ് കൊടിയേറ്റ് കർമം നടന്നത്.
വിശുദ്ധ കുർബാനയ്ക്ക് ഫാ. സിറിയക് കോട്ടയിലും ഫാ. തോമസ് ചൂളപ്പറമ്പിലും കാർമികത്വം വഹിച്ചു. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 5ന് നൊവേനയും ലദീഞ്ഞും വിശുദ്ധ കുർബാനയും നടക്കും. ശനി, ഞായർ ദിവസങ്ങളിലാണ് പ്രധാന തിരുനാൾ. രണ്ടു ദിവസങ്ങളിലുമുള്ള ആഘോഷമായ പ്രദക്ഷിണങ്ങളോടെയാണ് തിരുനാൾ ആഘോഷങ്ങൾ സമാപിക്കുന്നത്.