ഓണം ഇന്നലെ ഇന്ന് നാളെ; റേഡിയോ നെയ്തലില്‍ ചര്‍ച്ച
1453392
Sunday, September 15, 2024 12:12 AM IST
ആലപ്പുഴ: ഓണം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ റേഡിയോ നെയ്തലില്‍ ചര്‍ച്ച നടത്തി. ഓണാഘോഷത്തിനിടയില്‍ ഓണത്തിന്റെ രാഷ്ട്രീയമാനം മറക്കരുതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഓര്‍മിപ്പിച്ചു.
മാതൃകാ ഭരണാധികാരിയും മാതൃകാ ആഘോഷ രീതികളും ഉള്ള ഓണം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ ദര്‍ശനങ്ങള്‍ വിട്ടുകളയരുത്. ഓണം സാധാരണക്കാരന്റെ തിളക്കദിനങ്ങളാണ്. ഓണം ഉണ്ണുമ്പോഴും പുടവകൊടുക്കുമ്പോഴും കായ്കനികള്‍ പങ്കുവയ്ക്കുമ്പോവും സാധാരണക്കാരന് പുറന്തള്ളപ്പെടരുത്. വാണിജ്യവത്കരിക്കപ്പെട്ട ഓണാഘോഷം ഓണത്തിന്റെ ആത്മദര്‍ശനം തകര്‍ക്കുന്നു. ഓണ്‍ലൈന്‍ വിപണിയും പാര്‍സലുകളും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഹരികുമാര്‍ വലേത്ത്, ജി. മണി, ഷാര്‍ബിന്‍ സന്ധ്യാവ്, ഫാ.സേവ്യര്‍ കുടിയാംശേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.