കളര്‍ ഇന്ത്യ സീസണ്-3 ഉദ്ഘാടനം
1444378
Monday, August 12, 2024 11:51 PM IST
ആലപ്പുഴ: കുട്ടികളിലൊരാളായി പടംവരച്ച് എച്ച്. സലാം. ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിള്‍സ് ഹൈസ്കൂളിലാണ് എംഎല്‍എ കുട്ടികളോടൊപ്പം ചിത്രം വരച്ചത്. സ്വതന്ത്ര്യത്തിന്റെ 77-ാം വാര്‍ഷികത്തോടനുബന്ധിച്ച് ദീപിക സംഘടിപ്പിച്ച കളര്‍ ഇന്ത്യ പെയിന്റിംഗ് മത്സരം സീസണ് 3 യുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ദീപിക പത്രം എല്ലാക്കാലത്തും രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വേണ്ടി നിലനിന്ന പത്രമാണെന്ന് എച്ച്. സലാം എംഎല്‍എ പറഞ്ഞു. അക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയാറായിട്ടില്ലാത്ത ദീപിക കളര്‍ ഇന്ത്യ പെയ്ന്റിംഗ് മത്സരം സംഘടിപ്പിക്കുന്നതിലൂടെയും ഇതേ ആശയമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന യോഗത്തില്‍ ദീപിക മാര്‍ക്കറ്റിംഗ് വിഭാഗം ജനറല്‍ മാനേജര്‍ കെ.സി. തോമസ് അധ്യക്ഷനായി. സ്കൂള്‍ പ്രധാനാധ്യാപിക മെര്ലിന് ഫിലിപ്പ്, അധ്യാപകന് ഫാ. ബിനു കൂട്ടുമ്മേല്‍, ദീപിക മാര്‍ക്കറ്റിംഗ് വിഭാഗം എജിഎം ജോസഫ് ജോസഫ്, സര്‍ക്കുലേഷന്‍ ഏരിയ മാനേജര്‍ എ.പി. ശ്രീകുമാര്‍, സീനിയര്‍ ബിസിനസ് മാനേജര്‍ സിബിച്ചന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.