ഓറിയന്റൽ കാനൻ ലോ സൊസൈറ്റി വാർഷിക സമ്മേളനം
1438286
Monday, July 22, 2024 11:41 PM IST
മാവേലിക്കര: ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനം മാവേലിക്കര ജീവാരാം മാര്‍ ഇവാനിയോസ് ആനിമേഷന്‍ സെന്ററില്‍ നടന്നു. തിരുവല്ല ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു. മാവേലിക്കര ഭദ്രാസന വികാരി ജനറാള്‍ മോണ്‍. ഡോ. സ്റ്റീഫന്‍ കുളത്തുംകരോട്ട്, ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി പ്രസിഡന്റ് റവ.ഡോ. ജോര്‍ജ് തെക്കേക്കര, റവ.ഡോ. സെബാസ്റ്റ്യന്‍ പയ്യപ്പിള്ളി, റവ.ഡോ. തോമസ് പാറയ്ക്കല്‍, സിസ്റ്റര്‍ ഡോ. റോസ്മിന്‍ എസ്എച്ച്, സിസ്റ്റര്‍ ഡോ. ഷെറിന് എസ്എച്ച്, റവ.ഡോ. ജയിംസ് പാമ്പാറ സിഎംഐ, ഫാ. ഡോ. അലക്സ് വേലാച്ചേരി തുടങ്ങിവയവര്‍ പ്രസംഗിച്ചു.