പൂ​ച്ചാ​ക്ക​ൽ സി​കെ​വി​യി​ൽ നേ​ത്ര​രോ​ഗ വി​ഭാ​ഗം തു​റ​ന്നു
Sunday, June 23, 2024 5:04 AM IST
പൂച്ചാ​ക്ക​ൽ: സികെവി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ നേ​ത്ര​രോ​ഗ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ന്‍റെ​യും സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ന​ട​ന്നു. തൃ​പ്പൂ​ണി​ത്തു​റ ആ​യു​ർ​വ​ദ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​ശ്രീ​ജ സു​കേ​ശ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ജി​ത്ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ാണാ​വ​ള്ളി കൃ​ഷ്‌​ണ​ൻ വൈ​ദ്യ​രു​ടെ സ്മ​ര​ണാ​ർ​ഥം 1952 ൽ ​സി.​കെ.​ രാ​ഘ​വ​ൻ വൈ​ദ്യ​ൻ സ്ഥാ​പി​ച്ച​താ​ണ് സികെവി ​ആ​യുർ​വേ​ദ ആ​ശു​പ​ത്രി.

തൃ​പ്പൂ​ണി​ത്തു​റ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ൽനി​ന്ന് നേ​ത്ര​ചി​കി​ത്സ ബി​രു​ദാ​ന​ന്ത​ര കോ​ഴ്‌​സി​ൽ യൂ​ണി​വേ​ഴ്സി​റ്റി റാ​ങ്കോ​ടെ പാ​സാ​യ ഡോ. ​നി​ഖി​ല സു​രേ​ഷാ​ണ് നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. റി​ഫ്രാ​ക്ടി​വ് എ​റേ​ഴ്സ്, റെ​റ്റി​ന​ൽ ഡി​സീ​സ​സ്, മാ​ക്കു​ല​ർ ഡി​സീ​സ​സ്, കോ​ർ​ണി​യ​ൽ ഡി​സീ​സ​സ്, സ്ക്ലീ​റൈ​റ്റീ​സ്, യു​വൈ​റ്റി​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കും. ഇ​തി​നു​ള്ള അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഡോ.​ സ​ന്തോ​ഷ്, ഡോ.​ റ​സീ​ല ക​രു​ണാ​ക​ര​ൻ, ഡോ. ​അ​നൂ​പ് അ​ജി​ത്ത്, ശ്രീ​ക​ണ്ഠേ​ശ്വ​രം സ്ക്കൂ​ൾ റി​ട്ട.​ ഹെ​ഡ്മാ​സ്റ്റ​ർ വി.​എ.​ മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.