കു​ഴ​ഞ്ഞുവീ​ണ യു​വ​തി​ക്ക് ര​ക്ഷ: ബ​സ് ജീ​വ​ന​ക്കാ​രെ അ​ഭി​ന​ന്ദി​ച്ചു
Sunday, June 16, 2024 2:53 AM IST
മാ​ന്നാ​ർ: ബ​സി​ൽ കു​ഴ​ഞ്ഞു വീ​ണ യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യ ബ​സ് ജീ​വ​ന​ക്കാ​രെ മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് ആ​ദ​രി​ച്ചു. ക​ഴി​ഞ്ഞദി​വ​സം മാ​വേ​ലി​ക്ക​ര​യി​ൽനി​ന്നു തി​രു​വ​ല്ല​യി​ലേ​ക്കു​ള്ള യാ​ത്ര​മ​ധ്യേ മാ​ന്നാ​ർ ഭാ​ഗ​ത്ത് ബ​സി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യ മു​ഴ​ങ്ങോ​ടി​യി​ൽ ബ​സി​ലെ ജീ​വ​ന​ക്കാ​രാ​യ വി​ഷ്ണു, ര​ഞ്ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് മാ​വേ​ലി​ക്ക​ര സ​ബ് ആ​ർടി ​ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ച​ത്.

മാ​വേ​ലി​ക്ക​ര​യി​ൽനി​ന്നു തി​രു​വ​ല്ല​യ്ക്ക് യാ​ത്ര ചെ​യ്ത യു​വ​തി മാ​ന്നാ​ർ കോ​യി​ക്ക​ൽ ജം​ഗ്ഷ​ൻ എ​ത്തി​യ​പ്പോ​ൾ ബ​സി​നു​ള്ളി​ൽ കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​യ പ്ര​വ​ർ​ത്തി ചെ​യ്ത വി​ഷ്ണു​വി​നെ​യും ര​ഞ്ജി​ത്തി​നെ​യും മാ​വേ​ലി​ക്ക​ര ജോ​യി​ന്‍റ് ആ​ർ​ടി​ഒ എം.​ജി. മ​നോ​ജ് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മാ​വേ​ലി​ക്ക​ര മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. ​പ്ര​മോ​ദ്, അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യമാ​രാ​യ എ​സ്. ഹ​രി​കു​മാ​ർ, ജി. ​ദി​നൂ​പ്, എ​ൻ. പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.