ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ പ​ദ്ധ​തി ആ​രം​ഭി​ച്ചു
Friday, June 14, 2024 11:39 PM IST
ചേ​ര്‍​ത്ത​ല: ടൗ​ൺ റോ​ട്ട​റി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റോ​ട്ട​റി ഡി​സ്ട്രി​ക്ടി​ന്‍റെ ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്്ക​ര​ണ പ​ദ്ധ​തി- മോ​ച​നം ചേ​ര്‍​ത്ത​യി​ലെ എ​ട്ടു സ്കൂ​ളു​ക​ളി​ല്‍ ആ​രം​ഭി​ച്ചു. കു​ട്ടി​ക​ളി​ൽ കൂ​ടി​വ​രു​ന്ന മ​യ​ക്കുമ​രു​ന്ന് ഉ​പ​യോ​ഗം, പു​ക​വ​ലി, മ​ദ്യ​പാ​നം, ഇ​ന്‍റ​ർ​നെ​റ്റ് ദു​രു​പ​യോ​ഗം എ​ന്നി​വ ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ റോ​ട്ട​റി ആ​വി​ഷ്ക​രി​ച്ച​താ​ണ് പ​ദ്ധ​തി. ചേ​ർ​ത്ത​ല ഗ​വ. ​ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്കൂ​ൾ, ക​ര​പ്പു​റം യു​പി സ്കൂ​ൾ, ചേ​ർ​ത്ത​ല സെ​ന്‍റ് ആ​ൻ​സ് സ്കൂ​ൾ, ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ൾ, ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വ​ല്ല്യാ​ക്ക​ൽ ഗ​വ. യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രിവി​രു​ദ്ധ ബോ​ർ​ഡു​ക​ളും ബോ​ധ​വ​ത്കര​ണ ക്ലാ​സും ന​ട​ത്തി. ചേ​ര്‍​ത്ത​ല ടൗ​ൺ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡന്‍റ് കെ.​ ലാ​ൽ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ ബ​ഷീ​ർ, ത​ങ്ക​ച്ച​ൻ ടി. ​ക​ട​വ​ൻ, എ​ന്‍.​ജി. നാ​യ​ർ, ബ​സ​ന്ത് റോ​യി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.