വോട്ടിംഗ് മെഷീൻ എത്തി
1416540
Monday, April 15, 2024 11:52 PM IST
ചെങ്ങന്നൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം രേഖപ്പെടുത്താനുള്ള വോട്ടിംഗ് മെഷീനുകൾ എത്തി. അസി.റിട്ടേണിംഗ് ഓഫീസർ ജി.നിർമൽകുമാർ മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടറിൽ നിന്നു ഏറ്റുവാങ്ങിയ ഇലക്ട്രോണിക്സ് യന്ത്രങ്ങൾ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിട്ടുണ്ട്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൻ്റെ പ്രത്യക സ്ട്രിംഗ് റൂമിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. സുക്ഷ്മ പരിശോധനകൾക്കുശേഷം 25ന് ഇവ ഒരോ ബൂത്ത് കളിലേക്കും ഒരോ പ്രിസൈഡിംഗ് ഓഫീസർ മുഖാന്തരം എത്തിക്കും.