കാപ്പാ നിയമപ്രകാരം നാടുകടത്തി
1416322
Sunday, April 14, 2024 5:00 AM IST
അമ്പലപ്പുഴ: കാപ്പാ നിയമപ്രകാരം നാടുകടത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡിൽ വലിയപറമ്പ് വീട്ടിൽ ഷിയാസ് (ഡപ്പി -26) എന്നയാളെ എറണാകുളം റേഞ്ച് ഡിഐജിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിൽനിന്നു നാടുകടത്തി.
ഇയാൾക്ക് പുന്നപ്ര പോലീസ് സ്റ്റേഷൻ, ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ എന്നീ പോലീസ് സ്റ്റേഷനുകളിൽ, കുറ്റകരമായ നരഹത്യാ ശ്രമം, അക്രമം, ദേഹോപദ്രവം എന്നീ കുറ്റങ്ങൾ ചെയ്തതിന് നിരവധി കേസുള്ളതാണ്.