ആരിഫ് ആലപ്പുഴയിൽ പര്യടനം നടത്തി
1416316
Sunday, April 14, 2024 5:00 AM IST
ആലപ്പുഴ: എൽഡിഎഫ് സ്ഥാനാർഥി എ.എം. ആരിഫ് ഇന്നലെ ആലപ്പുഴ അസംബ്ലി മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിലാണ് സന്ദർശനം നടത്തിയത്.
രാവിലെ എട്ടിന് മുണ്ടുചിറയിൽനിന്ന് ആരംഭിച്ച പ്രചാരണ പരിപാടി വിവിധ വിഭാഗം ജനങ്ങളിൽനിന്ന് നേരിട്ട് വോട്ട് തേടി ചേന്നംപറമ്പ് പാലത്തിനു സമീപം സ്വീകരണം കഴിഞ്ഞ് അമ്മ ജംഗ്ഷൻ, വളവനാട് ക്ഷേത്രം, ശാസ്തമുക്ക്, നേടിയാണ്, തറമൂട് തുടങ്ങിയ സ്ഥലങ്ങളിലെയും വോട്ടർമാരെ കണ്ട് വോട്ട് അഭ്യർഥിച്ചു.
ഉച്ചയ്ക്ക് ഒന്നിന് നെഹ്റു ട്രോഫി വാർഡ്, ഓമനപ്പുഴ പടിഞ്ഞാറ്, ശ്രീചിത്രവിലാസം യുപിഎസ് സ്കൂൾ സമീപം, ചക്കാല വെളി, തയ്യിൽകാവ് ക്ഷേത്രത്തിനു സമീപം, അപ്പൂര് ദേശാഭിമാനിക്കു സമീപം, ആര്യനാട് പതിനാറാം വാർഡ് വെളിയിൽ ഷിബുവിന്റെ വസതിക്ക് സമീപം തുടങ്ങിയ സ്ഥലങ്ങളിൽ വോട്ട് അഭ്യർഥന നടത്തി.
വൈകിട്ട് അഞ്ചിന് കരുണാവായനശാല, അവലോക കോളനി, ആലപ്പി കമ്പനിക്കു സമീപം, മംഗലം പള്ളിക്കു സമീപം, കൊമ്മാടി വായനശാല തുടങ്ങിയിടങ്ങൾ സന്ദർശിച്ച് വൈകിട്ട് ഏഴിന് കൊമ്മാടി വായനശാലയ്ക്കു സമീപം പ്രചാരണ പരിപാടി അവസാനിച്ചു.
ജി. കൃഷ്ണപ്രസാദ്, കെ.ആർ. ഭഗീരതൻ, കെ.ഡി. മഹീന്ദ്രൻ, കെ.ജി. രാജേശ്വരി, ദീപ്തി അജയകുമാർ, അശോകൻ എസ്, രാധാകൃഷ്ണൻ പി, രഘുനാഥ് അജയ്, സുധീന്ദ്രൻ തുടങ്ങിയ നേതാക്കൾ വിവിധ സ്ഥലങ്ങളിൽ ആരിഫിന് വോട്ട് അഭ്യർഥിച്ച് പ്രസംഗിച്ചു.